Tuesday, January 31, 2012

മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം

മലമടക്കിലൂടെ ഇഴഞ്ഞു കയറുകയാണ് കാര്‍. പേരറിയാ കാട്ടുമരങ്ങള്‍ കൈ നീട്ടി നില്‍ക്കുന്നു. കീഴ്ക്കാംതൂക്കായ പാറകളില്‍ പിടിച്ചു കയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും. കാട്ടുപൂക്കള്‍ ചിരിച്ചു.


 ജാലകച്ചില്ലു തുറക്കാനായ്‌ അവള്‍ ബട്ടണ്‍ അമര്‍ത്തി നോക്കി.
ഏയ്.. തുറക്കില്ല. ലോക്കാ അത് . ചിരിച്ചുകൊണ്ട് ഗ്ലാസ്‌ താഴ്ത്തി  ഡ്രൈവര്‍.
സിഗരറ്റ്‌ കറ വീണ ചുണ്ടുള്ളവന്‍. കൂമ്പിയ കണ്ണുള്ളവന്‍.
തണുപ്പും കാറ്റും ഇരച്ചു കയറി വരികയാണ്. ഹാന്‍ഡ്‌ബാഗില്‍ നിന്നും സ്വെറ്റര്‍ എടുത്തിട്ട് അവള്‍ കണ്ണടച്ചിരുന്നു. എന്നും ഭയപ്പെടുത്തിയിരുന്നു ചുരം. ആഴമറിയാ കൊക്കകള്‍. ആകാശം മുട്ടും കരിമ്പാറക്കെട്ടുകള്‍. ഇപ്പോള്‍ കൂടെ ഈ മനുഷ്യനും. അപരിചിതന്‍. കൊമ്പന്‍ മീശക്കാരന്‍.


ഓര്‍ഡര്‍ കിട്ടിയത്‌ കഴിഞ്ഞ ആഴ്ചയാണ്. ഡാമിനക്കുറിച്ചു പഠിക്കുന്ന വിദഗ്ദ്ധ കമ്മിറ്റിയില്‍ ഒരാളായി നിയമിച്ചുകൊണ്ട്. അവിശ്വസനീയം! തനിക്കെന്തു യോഗ്യത! എഞ്ചിനീയറിംഗ്‌ കഴിഞ്ഞതെയുള്ളൂ. നിയമനം ഐഐടി പ്രഗത്ഭരോടൊപ്പം! അബദ്ധം പറ്റിയതാവും അവര്‍ക്ക്‌. നിയമനങ്ങളും യോഗ്യതയും തമ്മില്‍ അല്ലെങ്കിലുമെന്തു ബന്ധം! എന്തുമാകട്ടെ. പോവുക തന്നെ.


 ഇസബെല്ല എം.എസ്. ഡാം സ്പെഷ്യലിസ്ട്. അനിയത്തി കിലുകിലാ ചിരിച്ചു.
മംഗലത്ത് സെബസ്ത്യാനോസിന്‍റെ പുന്നാരമോള്‍ ഡാം പരിശോധിക്കാന്‍ പോണു.
ഒന്ന് നിര്‍ത്തു പെണ്ണേ ചിരി. സ്നേഹം പുരട്ടി ശകാരിച്ചു കുഞ്ഞന്നാമ്മ.
ഡ്രസ്സ്‌ തേച്ചു മടക്കി ബാഗിലാക്കുകയായിരുന്നു അവളുടെ അമ്മച്ചി.
 പുണ്യാളന്‍റെ അനുഗ്രഹാ. അമ്പ്‌ എഴുന്നെള്ളിക്ക്ണ്ട് മൊടങ്ങാതെ എല്ലാ പെരുന്നാളിനും. ന്നാലും തന്യേ പോവാനോ.. ഇത്രേം ദൂരം?
കണ്ണ് തുടച്ച് അമ്മച്ചി വീണ്ടും നേര്‍ച്ച നേര്‍ന്നു.
തുലാമാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്‌.
കടമെടുത്ത്‌ ഇനീം കൃഷിയിറക്കാന്‍ വയ്യ. ഒക്കേത്തിനും വെലയില്ലാത്ത മുടിഞ്ഞ കാലം ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന്‍ ആരോടെന്നില്ലാതെ അപ്പച്ചന്‍ സങ്കടം പറഞ്ഞു.


അതെ. വലിയ വിഷമം തന്നെ. ഇസബെല്ലയുടെ പഠനത്തിന് എടുത്ത ലോണ്‍ തിരിച്ചടച്ചിട്ടില്ല. അതിനിടയില്‍ അനിയത്തിയുടെ  നഴ്സിംഗ് പഠനവും. അവള്‍ക്കറിയാം, വീടുറങ്ങുമ്പോഴും അപ്പച്ചന്‍ ഉറങ്ങാറില്ലെന്ന്‍. വേണം തനിക്കൊരു ജോലി. കടല്‍ തീരത്തെ മണല്‍ത്തരികള്‍ പോലെ വര്‍ധിപ്പിക്കുമെന്ന്‍ പണ്ട് അബ്രാം പിതാവിനോട് ദൈവം പറഞ്ഞത്‌ എഞ്ചിനീയര്‍മാരെക്കുറിച്ചാവും! പെരുകുകയല്ലേ. കര നിറഞ്ഞ് കടല്‍ നിറഞ്ഞ് ആകാശം നിറഞ്ഞ് അങ്ങനെ. ദൈവത്തിനെന്താ സൃഷ്ടിച്ചാല്‍ പോരെ! ജോലി കൊടുക്കേണ്ട ചുമതലയൊന്നും മൂപ്പര്‍ക്കില്ലല്ലോ.


ഡാമിന്‍റെ ചരിത്രം, ഭൂമിശാസ്ത്രം, ഭൂകമ്പ നിര്‍മ്മിതികള്‍... ഉറക്കം തൂങ്ങിയിരുന്നു അക്ഷരക്കൂട്ടങ്ങള്‍. ജലനിരപ്പിന്‍റെയും ചോര്‍ച്ചയുടെയും  കണക്കുകളിലൂടെ അട്ടകള്‍ ഇഴഞ്ഞു വരികയാണ്. എട്ടിലെ പശു പുല്ലു തിന്നുമോ? അയല്‍പക്കത്തെ റിട്ടയര്‍ഡ് എഞ്ചിനീയര്‍ കളിയാക്കി. വലിയൊരു തമാശയല്ലേ ഈ ജീവിതം തന്നെ!


തണുപ്പേറി വരികയാണ്. താഴ്വാരം ചുറ്റി കാടുകള്‍ ചുറ്റി അരിച്ചു വരികയാണ് ഇരുട്ട്. മുന്നിലെ പാത മരവിച്ചു കിടക്കുന്നു. പിന്നിലോ, ആഴങ്ങളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന നിഗൂഡത. പെട്ടെന്ന്‍ ഒരു കയറ്റത്തില്‍ കിതച്ചുഞരങ്ങി വണ്ടി നിശ്ചലമായി. ബോണറ്റില്‍ നിന്നും പുകയും ചൂടും പൊന്തുവാന്‍ തുടങ്ങി.
അയ്യോ. പറ്റിച്ചു! ഇനിയും പോണല്ലോ എട്ടു പത്തു കിലോമീറ്റര്‍.
ഡ്രൈവറുടെ പരിഭ്രമം കണ്ട് ഇസബെല്ല പേടിച്ചു. നിനയാത്ത നേരത്ത് ഓരോന്ന്...
അയാള്‍ പാടുപെട്ട് വണ്ടി തള്ളി നീക്കുകയാണ് ഒരു ഓരത്തേക്ക്‌.
കിതക്കുകയാണ് അയാളും ഇരുട്ടും.


നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഭീമന്‍ മരം നോക്കി നിന്നു. പടര്‍ന്നു പന്തലിച്ച ചില്ലകളില്‍ നിന്ന്‍ പെയ്തു തുടങ്ങി ഭയം. ഉയരങ്ങളില്‍ നിന്ന്‍ വവ്വാലുകള്‍ ചിറകു വീശി വരികയാണ്. ചീവീടുകള്‍ മത്സരിച്ചു കരയുകയാണ്.
അനര്‍ഹമായത് തേടി പോന്നിട്ടല്ലേ.. വേണ്ടിയിരുന്നില്ല ഈ യാത്ര..
ഇസബെല്ല തളര്‍ന്നിരുന്നു. ഒരു തരി നിലാവിനായി കൊതിച്ചു പോയി അവള്‍.
മരത്തില്‍ ചാരി നിന്ന്‍ സിഗരറ്റ് പുകക്കുകയാണ് കൊമ്പന്‍ മീശക്കാരന്‍.


മാഡം മുന്നിലൊരു വെളിച്ചം. പോയ്‌ നോക്കിയാലോ.
പതറിയിരുന്നു അയാളുടെ സ്വരം. മുഖഭാവം വ്യക്തമല്ല.
ശരിയാണ്. മുന്നിലെ ഹെയര്‍പിന്‍വളവിനരികില്‍ മുനിഞ്ഞു കത്തുന്ന വെളിച്ചം കാണാം. ഒരു കുടില്‍ പോലെ എന്തോ ഒന്ന്‍. അവള്‍ കൂടെ നടന്നു, മിണ്ടാതെ. ദൈവമേ.. എന്ത് തരക്കാരനാവും ഇയാള്‍? കോടാനുകോടി ബലാല്‍സംഗ വാര്‍ത്തകളുമായി വാര്‍ത്താവായനക്കാരന്‍ ഇരുളില്‍ നിന്ന്‍ എത്തിനോക്കി. എങ്ങുനിന്നോ ഒലിച്ചുവരികയാണ് മുഖമില്ലാത്ത അനാഥ ശവങ്ങള്‍.


സമയവും സ്ഥലവും നോക്കാതെ പോന്നിട്ടല്ലേ... മുളംകൂട്ടത്തില്‍ കാറ്റ് കലമ്പി.


മുളവാതില്‍ തുറന്ന്‍ അമ്മൂമ്മ പുറത്തു വന്നു. കൂനിക്കൂടി ഇറങ്ങി വന്നു.
വെള്ള കയറിയ മുടിക്കെട്ട്. കാതില്‍ വലിയ കുണുക്കുകള്‍. വെളുത്ത ചട്ടയും മുണ്ടും വേഷം. മുറുക്കിച്ചുവന്ന ചുണ്ടുകള്‍.
പിന്നില്‍ ചത്ത്‌ കിടന്നു പുല്ലു മേഞ്ഞ കുടില്‍.


ഓട്ടുവിളക്ക് ചിരിച്ചു. അമ്മൂമ്മ ചിരിച്ചു. ഒരു സ്ത്രീയുടെ പുഞ്ചിരിയില്‍  ഇത്രയും സാന്ത്വനമുണ്ടെന്ന്‍ അറിഞ്ഞിരുന്നില്ല അവള്‍! ഒരു നുറുങ്ങുവെട്ടത്തോട് ഇത്രയും സ്നേഹം തോന്നിയിട്ടില്ല ഇന്നോളവും!
ഉറക്കെ കരയണമെന്നു തോന്നി അവള്‍ക്ക്.
'അമ്മൂമ്മേ.. വണ്ടി കേടായി.'
ഒന്നും മിണ്ടുന്നില്ല അമ്മൂമ്മ. ഒന്നും ചോദിക്കുന്നില്ല. ഇടതു കൈപ്പടം കണ്ണിന്‍ മേല്‍ വെച്ച് മാറി മാറി നോക്കുകയാണ്  രണ്ടാളെയും.


താഴ്വാരത്തോളം പോയ്‌ വരാം. ഒരു മെക്കാനിക്കിനെ കിട്ടുമോന്നു നോക്കട്ടെ. ഒറ്റ വണ്ടിയുമില്ല താഴേക്ക്‌. അസമയമല്ലേ.
ആരെയോ പ്രാകിക്കൊണ്ട് അയാള്‍ തിടുക്കത്തില്‍  നടന്നു വളവു തിരിഞ്ഞ് അപ്രത്യക്ഷനായി. മെലിഞ്ഞുണങ്ങിയ കൈ നീട്ടി അമ്മൂമ്മ അവളെ തൊട്ടു. സൂക്ഷിച്ചു നോക്കുകയാണ്  കണ്ണുകളിലേക്ക്. ഏതോ ജന്മാന്തര ബന്ധം വായിച്ചെടുക്കാന്‍ പാടുപെടുന്ന പോലെ. വലതു കയ്യിലെ വിളക്കില്‍ ഉരുമ്മി നിന്നു കാറ്റ്.


കൈ പിടിച്ച് അകത്തേക്കു കടന്നു അമ്മൂമ്മ. മെല്ലെ മെല്ലെ. വെട്ടം അണയാതെ.
മുളം ചെറ്റ ഒച്ച വെക്കാതെ അടഞ്ഞു.
മുറിക്കുള്ളില്‍ കനപ്പു മണം ശ്വാസം മുട്ടിക്കിടക്കുന്നു. മുത്തശ്ശിയുടെ മണം. ധന്വന്തരം കുഴമ്പിന്‍റെ മണം. ഈ കാട്ടില്‍ അമ്മൂമ്മ തനിയെ?


ഒരു ട്രക്ക് വലിയ ഇരമ്പലോടെ ചുരം കയറി പോയി. വിറക്കുന്നുണ്ടായിരുന്നു അവള്‍.


ഒരു കോപ്പ കട്ടന്‍ കാപ്പി പകര്‍ന്ന്‍ കൊടുത്ത് അടുപ്പിനരികിലേക്ക് ചേര്‍ന്നിരിക്കുമ്പോള്‍ അമ്മൂമ്മ എന്തോ ചോദിച്ചു. മനസ്സിലായില്ല ഒന്നുമവള്‍ക്ക്. അറിയാത്ത ദേശം. അറിയാത്ത മുത്തശ്ശി. ഇസബെല്ല അമ്മയെ ഓര്‍ത്തു. കണ്ണടച്ച് പുണ്യവാളനെ ഓര്‍ത്തു.
ചുള്ളിക്കമ്പുകള്‍ തീയില്‍ ഇടുകയാണ് അമ്മൂമ്മ.
അടുത്തിരിക്ക് പിള്ളേ.. കൊടും തണുപ്പ. വൃശ്ചികമല്ലേ.
ഹാവൂ.. മുത്തശ്ശിയുടെ ശബ്ദം!
 പേടി മാറിയോ ഇപ്പം. നേരോം കാലോം നോക്കാതെ ഇറങ്ങിതിരിക്കുവ പെണ്കുട്ട്യോള്‍?
പുതച്ചിരുന്ന കരിമ്പടം അഴിച്ച് അവളെ പുതപ്പിച്ച് അമ്മൂമ്മ ഇരുട്ടില്‍ നോക്കിയിരുന്നു.
മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് അടക്കയെടുത്ത് ഇടിക്കുകയാണ് അമ്മൂമ്മ. മലകള്‍ കുലുങ്ങി. കുണുക്കുകള്‍ കുലുങ്ങിയാടി. ഏതോ കാട്ടുപക്ഷികള്‍ ചിറകടിച്ചു പറന്നു. വെറ്റിലയില്‍ പൊതിഞ്ഞ് നൂറും തേച്ച് അവള്‍ക്കു നീട്ടി അമ്മൂമ്മ പറയുകയാണ്‌..
പൊകല വെച്ചിട്ടില്ല. കഴിച്ചോ. ചൂടാവും.
അവള്‍ വേണ്ടെന്ന് തലയാട്ടി.


ചാണകം മെഴുകിയ നിലത്ത് കാലു നീട്ടിയിരുന്ന്‍ മുറുക്കുകയാണ് അമ്മൂമ്മ. ഇളകിയാടുന്നുണ്ട് മുന്നിലെ രണ്ടു പല്ലുകള്‍ . അസ്വസ്ഥത തോന്നി അവള്‍ക്ക്.
കോളാമ്പിയില്‍ നീട്ടിത്തുപ്പി അവര്‍ പതിയെ നിവര്‍ന്നു ഇരുട്ടുറങ്ങുന്ന മൂലയില്‍ എന്തോ പരതുകയാണ് അമ്മൂമ്മ.
നീയെങ്കിലും വന്നല്ലോ. സന്തോഷായി. എത്ര രാത്രി വിളക്കണക്കാതെ...
വന്നില്ല അവന്‍.. മെല്‍ക്വിയാഡിസ്...


 *** മെല്‍ക്വിയാഡിസ്. വിചിത്രമായ പേര്! കേട്ടിട്ടുണ്ടല്ലോ!
പുസ്തകത്താളില്‍ ഒരു ജലാശയം തെളിഞ്ഞു. അടിത്തട്ട് കാണുംവിധം നിര്‍മ്മലമായ്‌ ഒഴുകുന്ന നദി. നദിക്കരയില്‍ ഏകാന്തമായ ഒരു പട്ടണം. കണ്ണാടി ഭിത്തികളുള്ള പട്ടണം.  അയസ്കാന്തവും ദൂരദര്‍ശിനിയും കൊണ്ട് അവിടേക്ക് വന്നവന്‍ മെല്‍ക്വിയാഡിസ്.  ശാസ്ത്രം കൊണ്ടുവന്നവന്‍..


അതെ. മോള് ഓര്‍ത്തുകൊണ്ടിരുന്ന ആളു തന്നെ. മക്കൊണ്ടയില്‍ എത്തിയ ജിപ്സി.
ചിന്തകളും വായിക്കുന്നുവോ! ആരായിരിക്കും ഇവര്‍? മലമുകളിലെ ദേവതയോ?


പഴകിയ ഒരു ട്രങ്ക് പെട്ടിയില്‍ നിന്ന്‍ അതിലും പഴയൊരു കവണിത്തുണി വലിച്ചെടുക്കുകയാണവര്‍. പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കടലാസുകള്‍ പുറത്തെടുത്ത് മിഴിയടച്ചിരിക്കുകയാണ്, നിശബ്ദമായ ഒരു പ്രാര്‍ഥന പോലെ...
ഉയരുകയായി അപ്പോള്‍ അവിടെ ആയിരം വര്‍ഷത്തെ പൊടിയുടെ ഗന്ധം...
കുടിലു നിറയെ... കാടു നിറയെ...
പരന്നൊഴുകിയ അപരിചിതഗന്ധങ്ങള്‍ അവള്‍ക്ക് ചുറ്റും പെയ്തുകൊണ്ടേയിരുന്നു. അമ്മൂമ്മ ഒരു തുവാല നീട്ടി. ഏലക്കാ മണമുള്ള തുവാല.


മൂക്ക് മൂടിക്കോ. വല്ലാത്ത പൊടിയ...
അവള്‍ ചുമയ്ക്കാന്‍ തുടങ്ങി. ചുമച്ചു ചുമച്ച് കണ്ണ് നിറഞ്ഞു.
ഡ്രൈവര്‍ ഒന്നെത്തിയെങ്കില്‍.. ഒരെത്തും പിടിയും കിട്ടാത്ത കടംകഥ പോലൊരമ്മൂമ്മ....!
പതിയെ ഗന്ധം മറയുവാന്‍ തുടങ്ങി. പിന്നെ കാഴ്ച.. ശബ്ദം..
എല്ലാമെല്ലാം ഇല്ലാതാവുന്നു!


പുസ്തകച്ചുരുള്‍ നീട്ടി അമ്മൂമ്മ പറയുകയാണ്‌.
മെല്‍ക്വിയാഡിസിന്‍റെ ചുരുളുകള. തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് വര്‍ഷത്തെ ചരിത്രം. വായിച്ചു നോക്ക്.
എല്ലാമറിയുന്നവള്‍ അമ്മൂമ്മ...!
ഇല്ല. വായിക്കില്ല ഞാന്‍. വായന തീരുമ്പോള്‍ കൊടുങ്കാറ്റടിക്കും. പൊടി ഉയര്‍ന്നു പൊങ്ങും. മലകള്‍ക്കിടയിലൂടെ വെള്ളം കുതിച്ചു പായും. താഴ്വാരം മൂടും. പട്ടണം മൂടും. ഗ്രാമങ്ങള്‍ മൂടും. പ്രളയം. മഹാ പ്രളയം!
മാക്കൊണ്ടയുടെ അന്ത്യം ഓര്‍ക്കുകയായിരുന്നു ഇസബെല്ല. ***


പെട്ടിയില്‍ നിന്നും അമ്മൂമ്മ മറ്റെന്തോ കൂടി എടുക്കുകയാണ്‌.
പുതിയൊരു ഭാഷ സംസാരിക്കുകയാണ്... ഇന്നോളം കേള്‍ക്കാത്ത ഭാഷ...


നിനക്കുള്ളത ഈ ദൂരദര്‍ശിനി.
കൂട്ടാവും നിനക്കിത്. കാണാക്കയങ്ങളില്‍.. കാലത്തിന്‍റെ തിരിവുകളില്‍..
കടന്നു പോകൂ.. വെള്ളത്തിനടിയിലേക്ക്.. പര്‍വതങ്ങള്‍ക്കുള്ളിലേക്ക്..
മണ്ണിന്‍റെ ഹൃദയത്തിലേക്ക്..
തെറ്റിച്ചില്ലേ നമ്മള്‍ അവളുടെ പ്രാക്തന താളം?
ജട കുലുക്കി ഉടല്‍ കിലുക്കി ആടുകയാണവള്‍. ഉന്മത്തനൃത്തം.
എന്നിട്ടും ദുരയടങ്ങുന്നില്ലല്ലോ ആര്‍ക്കും! കോട്ടകള്‍ തീര്‍ക്കുകയാണ് പിന്നെയുമവര്‍. കോട്ടയ്ക്കുള്ളില്‍ നിറയെ പടക്കോപ്പുകള്‍. അതിര്‍ത്തികള്‍ മാറ്റി വരക്കാന്‍.. സ്നേഹിക്കുന്നവരില്‍ വിഷം വിതക്കാന്‍.. എത്ര ഭയങ്കര നാശമാണത്! പ്രളയത്തെക്കാള്‍ ഭീകര നാശം!


ഉണ്ടായിരുന്നു ലോകത്തിലേക്കും സുന്ദരമായ പുഴയോരങ്ങള്‍..
എന്‍റെ കുഞ്ഞുങ്ങള്‍ക്ക്  കുളിച്ചു മദിക്കാന്‍.. എന്‍റെ മീനുകള്‍ക്ക് പെറ്റ് പെരുകാന്‍..
ഉണ്ടായിരുന്നു കാടുകള്‍..
എന്‍റെ കിളികള്‍ക്ക് കൂട് വെക്കുവാന്‍.. എന്‍റെ മക്കള്‍ക്ക് തേന്‍കുടം വെക്കാന്‍..


പണ്ട് പണ്ട് ഒരു സായിപ്പിനെ കണ്ടിട്ടുണ്ട് ഞാന്‍, ആനയും കടുവയുമിറങ്ങുന്ന കാടിനുള്ളില്‍ വെച്ച്. സ്വത്തെല്ലാം വിറ്റ് ഡാം കെട്ടുവാന്‍ അവന്‍ വന്നു. ദാഹിക്കുന്നവര്‍ക്ക്‌ വെള്ളമെത്തിക്കാന്‍ കടല്‍ കടന്ന് അവന്‍ വന്നു.. ***
ഇന്നോ?
മുങ്ങി മരിക്കാന്‍ പോകുന്നവരെ നോക്കി വെള്ളത്തിനു വില പറയുന്നവരെയും കണ്ടു... അമ്മൂമ്മ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു...
വാക്കുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞുകൊണ്ടിരുന്നു...


ഒടുവില്‍, ആകാശത്തിന്‍റെ ചരിവില്‍ ചുവപ്പ് പരന്നിറങ്ങി.
കഥകളുടെ രാവ്‌ അവസാനിക്കുകയാണ്. ഭീതിയുടെ കെട്ടഴിയുകയാണ്.
പൊക്കോ.. കോഴി കൂവും മുന്നേ വന്ന വഴിയേ വെക്കം മടങ്ങി പൊയ്ക്കോ....
എന്തിനാണ് അമ്മൂമ്മ തന്നെ തിരികേ വിടുന്നത്! തനിയെ, ഈ തണുത്ത പ്രഭാതത്തില്‍..?


അമ്മൂമ്മയോടവള്‍ക്ക് സ്നേഹം തോന്നിത്തുടങ്ങുകയായിരുന്നു..
വിട പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണിലും കണ്ടു മഞ്ഞുതുള്ളികളുടെ തടാകം. നിര്‍മ്മലമായ ആ തടാകത്തില്‍  സ്വയം കണ്ടെത്തുകയായിരുന്നു ഇസബെല്ല.


വളവു കഴിഞ്ഞപ്പോള്‍ തിരഞ്ഞു നോക്കി,  മുത്തശ്ശിയെ ഒരിക്കല്‍ കൂടി കാണാന്‍.
ഇളകിയാടുന്ന കുണുക്കുകള്‍ കാണാന്‍. ഒരു രാത്രി അഭയമേകിയ കുടിലു കാണാന്‍.
എവിടെയാ കുടില്‍? എവിടെ മുത്തശ്ശി?
മറവിയില്‍ മുങ്ങി മരിക്കുന്ന ജനതയെ കുറിച്ച് പറഞ്ഞവള്‍.. വെളിച്ചം തെളിച്ചവള്‍..
ഇല്ല. ആരുമില്ല. എങ്ങും മൂടല്‍ മഞ്ഞു മാത്രം.
മുന്നും പിന്നും കാണാതെ, കൊക്കയും കുന്നും കാണാതെ, മൂടല്‍മഞ്ഞ്..


ഇരു ദിക്കുകളിലേക്ക് വഴി പിരിയുന്ന കവലയില്‍ ഇസബെല്ല സംശയിച്ചു നിന്നു.
ഏതാണ് വീട്ടിലേക്കുള്ള വഴി?


താഴെ നിന്ന്‍ മഞ്ഞ ലൈറ്റിട്ട കാര്‍ കിതച്ചെത്തി നിര്‍ത്തി. വാതില്‍ തുറന്നു ഡ്രൈവര്‍.
അല്ല.. ഈ മഞ്ഞിലിറങ്ങി നടന്നോ. വാ.. കേറ്‌. എത്ര തേടി! നോക്കിയിട്ട് കണ്ടേയില്ല മൂന്നാം വളവിലെ കുടില്‍..
കയ്യിലെ പുസ്തകച്ചുരുള്‍ അമര്‍ത്തിപ്പിടിച്ചു അവള്‍.
മുത്തശ്ശിയെ ഇനിയൊരിക്കലും... കരച്ചില്‍ വന്നു അവള്‍ക്ക്.


വീട്ടിലേക്ക്‌ തന്നെ മടങ്ങണമെന്ന് പറയാന്‍ തീരുമാനമെടുത്തപ്പോഴേക്കും  കാര്‍ കുന്നിന്‍ മുകളിലെ ഗസ്റ്റ് ഹൌസിനു മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. വാകമരച്ചോട്ടില്‍ കുറച്ചുപേര്‍ ഒരുമിച്ചു കൂടിയിരുന്നു. കിഴവനായ ഗ്രൂപ്പ്‌ ലീഡര്‍ കൈ പിടിച്ചു കുലുക്കി. പരുപരുത്ത കയ്യില്‍ ഞെരിഞ്ഞു പോയി അവളുടെ പാവം കൈത്തലം.
കട്ടിക്കണ്ണടയില്‍ നിന്നും അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ എത്തി നോക്കി.
ഈ മഞ്ഞില്‍ തന്നെ പോലൊരു സുന്ദരി കൂടെയുള്ളത് ഭാഗ്യം, മഹാഭാഗ്യം.
തമാശ സ്വയം ആസ്വദിച്ച് അയാള്‍ ചിരിച്ചു. കോട്ടും സൂട്ടുമിട്ട ചെറുപ്പക്കാരനും കൂടെ ചിരിച്ചു. സിഗരറ്റ്‌ പുകച്ചുകൊണ്ട്  തന്നെ നിരീക്ഷിക്കുകയായിരുന്നു അയാളെന്ന്‍ അവള്‍ അറിഞ്ഞില്ല. ദരിദ്രയായ അപ്പച്ചന്‍റെ ദരിദ്രയായ മകള്‍ ബട്ടണ്‍ പോയ സ്വെട്ടറിനുള്ളില്‍ ചൂളി  നിന്നു.


സ്ഥലം തെറ്റിയോ ഡ്രൈവര്‍ക്ക്‌?
അപരിചിതരുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ വെമ്പുകയായിരുന്നു മനസ്സപ്പോള്‍.


അനുവാദത്തിനു കാക്കാതെ കടലാസുകള്‍ തട്ടിപ്പറിക്കുകയായിരുന്നു ചെറുപ്പക്കാരന്‍. തിരക്കിട്ട് താളുകള്‍ മറിക്കുകയാണ് അയാള്‍. തിളങ്ങുന്നുണ്ട് വലിയ കണ്ണുകള്‍.
ചുവന്ന ടൈ  യഥാസ്ഥാനത്താക്കി മൊബൈലില്‍ ആരോടോ സല്ലപിക്കുകയാണ്..


കരാര്‍ ഉറപ്പിച്ചോളൂ. ആയിരമോ പതിനായിരമോ വര്‍ഷം. നിങ്ങള്‍ തീരുമാനിക്കുന്നു. ഞങ്ങള്‍ അനുസരിക്കുന്നു. നിങ്ങള്‍ ബട്ടണമര്‍ത്തുമ്പോള്‍ ചലിക്കുന്ന പാവകള്‍ ഞങ്ങള്‍..
അയാള്‍ പൊട്ടിച്ചിരിച്ചു. മലമടക്കുകള്‍  കൂടെ ചിരിച്ചു.
വാകമരക്കൊമ്പുകള്‍ അനങ്ങിയില്ല. കിളികളൊന്നു പോലും ചിലക്കുന്നില്ല.


തനിച്ചായിരുന്നു ഇസബെല്ല. ഡ്രൈവര്‍ പോയ്ക്കഴിഞ്ഞിരുന്നു.


 എനിക്ക് പോണം... പരിഭ്രമം ചിതറി വീണ് കരിയിലകള്‍ പറന്നു.
ഇതാരുടെ സ്വരം? സ്വന്തം ശബ്ദം പോലും അപരിചിതമായിരുന്നു ഇസബെല്ലക്ക്...
കിഴവന്‍ ചോദ്യരൂപത്തില്‍ അവളെ നോക്കി.
എനിക്ക് പോണം. വഴി തെറ്റി വന്നതാ. നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല ഞാന്‍.
പേടിക്കണ്ട. പുകഞ്ഞു തീരാറായ സിഗരറ്റ്‌ കുറ്റി വലിച്ചെറിഞ്ഞ് മാര്‍ദ്ദവം പുരട്ടി പറയുകയാണ് ചെറുപ്പക്കാരന്‍..
വഴി തെറ്റിയിട്ടില്ല. കൂടെയുണ്ടായിരുന്നു ഞങ്ങള്‍. പിന്നാലെയുണ്ടായിരുന്നു.. എന്നും...
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍.. ഒറ്റപ്പെട്ട ഇടവഴികളില്‍.. ഉറക്കം മൂടിയ ക്ലാസ്മുറികളില്‍.. ഡ്രെസ്സിങ് റൂമുകളില്‍.. ഇരുളടഞ്ഞ റെയില്‍വേ പ്ലാറ്റ്ഫോമില്‍.. നിഗൂഡമായ ചുരം വഴികളില്‍.....  


അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായില്ല ഇസബെല്ല.
കേള്‍ക്കാനവള്‍ക്ക് ശക്തിയുണ്ടായില്ല.
ഇല്ല.. അറിയില്ല ഞാന്‍ നിങ്ങളെ.


കത്തുന്ന മെഴുകുതിരികള്‍ക്ക് മുന്നില്‍ അമ്മച്ചി പ്രാര്‍ഥിക്കുന്നുണ്ട്. അപ്പച്ചന്‍ ഉമ്മറത്തിരിപ്പുണ്ട്, അവളുടെ വരവും കാത്ത്. പുതിയ പുതിയ സ്വപ്‌നങ്ങള്‍ കണ്ട് കൂട്ടുന്നുണ്ട് അനിയത്തി. അയലത്തെ വലിയ ടിവി സ്ക്രീനില്‍ നേതാക്കള്‍ തമ്മിലടിക്കുന്നുണ്ട്. ഡാം തകരുന്ന നാള്‍ വരെ നീളുമോ പഠനവും ചര്‍ച്ചയുമെന്ന്‍ പരിഭ്രാന്തരാവുന്നുണ്ട് ജനം. നന്മ പുലരാന്‍ കാത്തിരിക്കുന്നുണ്ട് സന്മനസ്സുള്ളവര്‍, അതിര്‍ത്തിക്കിരുപുറവും.
ഇസബെല്ല ഓടുകയായിരുന്നു. തിരഞ്ഞു നോക്കാതെ..
മരവിച്ച പീഠഭൂമികളിലൂടെ... ചതുപ്പുകളിലൂടെ...
വരണ്ടു കീറിയ തരിശു നിലങ്ങളിലൂടെ...


ഡാമുകളെ കുറിച്ച് പിന്നീടും ലോകമെമ്പാടും പഠനങ്ങള്‍ നടന്നു. ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട് ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്. മുങ്ങി പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകള്‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു,...


അന്നൊരിക്കല്‍ താഴ്വാരത്തില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക്‌ ഒരു അത്ഭുതവസ്തു കിട്ടി.
പൊടിയില്‍ മൂടിയ നിറം മങ്ങിയ ഒരു ദൂരദര്‍ശിനി.......
*********************************************************************************************************************
*** സൂചന മാര്‍ക്വിസിന്‍റെ എകാന്തയുടെ നൂറു വര്‍ഷങ്ങളിലെ മാക്കൊണ്ട നഗരം. മറവിയില്‍ മുങ്ങിയ നഗരം. മെല്‍ക്വിയാഡിസ് എന്ന ജിപ്സി നല്‍കുന്ന രേഖകള്‍ അറീലിയാനോ വായിച്ചു തീരുമ്പോള്‍ പ്രളയം മൂടിയ പട്ടണം ധൂളിയില്‍ മറയുന്നു..
*** ബെന്നി ക്വിക്ക്- സ്വന്തം സ്വത്തു വിറ്റ് മുല്ലപെരിയാര്‍ ഡാം നിര്‍മ്മിച്ച ഇംഗ്ലീഷ് എഞ്ചിനീയര്
76 comments:

 1. ആനുകാലികമായി പറഞ്ഞ ഒരു ഫാന്റസി....
  നന്നായിരിക്കുന്നു വയനാടന്‍ കുറത്തീ....

  ReplyDelete
  Replies
  1. First follower.. & first comment by Chandichan..))
   നോക്കട്ടെ...കണി എങ്ങനെയാവുന്ന്...

   Delete
 2. കടല്‍ തീരത്തെ മണല്‍ത്തരികള്‍ പോലെ വര്‍ധിപ്പിക്കുമെന്ന്‍ പണ്ട് അബ്രാം പിതാവിനോട് ദൈവം പറഞ്ഞത്‌ എഞ്ചിനീയര്‍മാരെക്കുറിച്ചാവും! .....ഹ ഹ ഹ

  -------------------------
  ശേഷം എല്ലാം ഒരു നിഗൂഡമായി ... ദൂരദര്‍ശിനി പോലെ ...

  remove word verification

  ReplyDelete
 3. മനോഹരം എന്ന് പറഞ്ഞാല്‍ മതിയാവില്ല..
  അതി മനോഹരം ..അതീവ ഹൃദ്യം എന്ന് പറഞ്ഞാല്‍പ്പോലും
  അതിശയോക്തിയാവില്ല ...
  അയസ് കാന്തം പോലെ വായനക്കാരുടെ മനസ്സുകളെ വലിച്ചെടുക്കുകയാണ്

  ReplyDelete
 4. പറയാന്‍ വാക്കുകള്‍ വരുന്നില്ല. മനോഹരം എന്നുമാത്രം ഇപ്പോള്‍ പറയുന്നു. ഞാനും ഏതോ ചുരം കയറി, ഏതോ തടാകത്തിന്റെ കണ്ണീര്‍ നനവിലലിഞ്ഞ്‌, ഒടുവിലേതോ താഴ്‌വാരത്തിലെ പൊടിയിലാഴ്‌ന്നു പോയ പോലെ... തിരിവുകളും കയങ്ങളും അറിയാനുള്ള ദൂരദര്‍ശിനി എന്നേ കൈമോശം വന്നവനേ പോലെ..

  ReplyDelete
 5. സുനിലിന്റെ കമന്റിനു താഴെ ഒരൊപ്പ്!

  ReplyDelete
 6. നല്ല കഥകള്‍ ഉണ്ടാവട്ടെ..

  ReplyDelete
 7. കഥ ഉഗ്രന്‍... മുമ്പെഴുതിയ കഥകളും ബ്ലോഗായി വരട്ടെ... കാത്തിരിക്കുന്നു വായനക്കായി.. എല്ലാ ഭാവുകങ്ങളും...

  ReplyDelete
 8. വായിച്ചു.
  നന്നായിരിക്കുന്നു.
  സമകാലിക സംഭവത്തെ
  ഒരു ലോകോത്തര സൃഷ്ടിയുടെ
  ഓർമ്മകളിൽ ചേർത്ത് വെച്ച്
  എഴുതിയത് ഹൃദയസ്പർശിയായി
  ഭാവുകങ്ങൾ

  ReplyDelete
 9. പ്രളയ പയോധിയില്‍ മുങ്ങിത്താഴുമ്പോഴും മെള്‍ക്വിയാടിസിന്റെ ദൂരദര്‍ശിനി നമുക്ക് ബാക്കിയുണ്ട് ,ഒരിറ്റു ദാഹജലം എവിടുന്ന് അതിലൂടെ നമുക്ക് നോക്കാം ,കഥയുടെ പോക്ക് മുന്നോട്ടു തന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥ ,അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. siyaf, ദൂര ദര്‍ശിനിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടിയല്ലോ.. ഹാവൂ.. സമധാനായ്‌..))

   Delete
 10. വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ellaam നന്ദിട്ടോ.
  ബ്ലോഗ്‌ പരിപാടി പഠിച്ചു വരുന്നേ ഉള്ളൂ. അതുകൊണ്ട് കുറവുകള്‍ ക്ഷമിക്ക്.
  പിന്നെ വിമര്‍ശനങ്ങളും വന്നോട്ടെ... എന്നാലല്ലേ നന്നാക്കാന്‍ പറ്റൂ. I will take them positively dear friends...

  ReplyDelete
 11. വായനക്കാരെ ഭാവനയിലൂടെ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാനും, കഥയുടെ അവസാനം വരെ ഓരോ കഥാ പാത്രവുമായി വായനക്കാരെ ഇഴകിച്ചേര്‍ക്കാനും കാടോടിക്കാറ്റിന് കഴിഞ്ഞു,
  സമകാലീന സംഭവുമായി കൂട്ടിച്ചേര്‍ത്തു മനോഹരമായി എഴുതിയ ഈ കഥയ്ക്കും കഥാകൃതിനും അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 12. അങ്ങനെ ഖത്തറില്‍ നിന്ന് മറ്റൊരു ബ്ലോഗിണി കൂടി.. സ്വാഗതം..ഒപ്പം അഭിനന്ദനങ്ങളും..
  'മകള്‍' എഴുതിയ ആള്‍ അതില്‍ കുറഞ്ഞൊന്നും എഴുതില്ല എന്നറിയാം.. എന്നാലും കലക്കി.. അവാര്‍ഡിന് അര്‍ഹയാണ് നൂറ് ശതമാനം.. അപ്പൊ, സ്റ്റോക്കുകള്‍ ഓരോന്നായി പോരട്ടെ..

  ReplyDelete
 13. കാടോടിക്കാറ്റ് എന്ന് കേട്ടപ്പോള്‍ കരുതി നാടോടികാറ്റ് പോലെ കോമടിയുടെ ആറാട്ട്‌ ആകുമെന്ന് ...വായിച്ചു കഴിഞ്ഞപ്പോള്‍ വായനക്കാരെ എത്തിക്കണ്ട ഇടത്ത് ഭംഗിയായി തന്നെ കൊണ്ടെത്തിച്ചു എന്ന് തോന്നി ..

  കോടമഞ്ഞു ചുരം താണ്ടി... കാട്ടുചെമ്പക മണവുമായി.. 'കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍' ഈ കാറ്റും കൊള്ളാം ട്ടോ ..

  ReplyDelete
  Replies
  1. കൊച്ചുമോള്‍, ഞാന്‍ ഹാസ്യം നന്നായി ആസ്വദിക്കും. പക്ഷെ ഞാന്‍ കോമഡി എഴുതിയാല്‍ ഞാനും കരയും നിങ്ങളും കരയും... ഹഹ..

   Delete
 14. ബ്ലോഗുലകത്തിലേക്കു സ്വാഗതം,,
  സമ്മാനർഹമായ കഥക്കഭിനന്ദനങ്ങൾ..

  ReplyDelete
 15. അഭിനന്ദനങ്ങൾ, ഷീല!

  ‘ഒരിടത്ത്, ഒരിടത്ത്...’ എന്ന് തുടങ്ങുന്ന കഥകളാണു എനിയ്ക്ക് ശീലം. അതു കൊണ്ട് തന്നെ ഇത് ഒരു

  1. അനുഭവമായിരുന്നു...

  കാട്ടുവഴികളിലൂടെ ആരുടെയോ കൈപ്പിടിച്ച് നടന്ന അനുഭവം!

  2. പാഠമായിരുന്നു....

  ഒരു കഥ എഴുതുമ്പോൾ എന്തൊക്കെ ഉൾക്കൊള്ളിയ്ക്കാം, എങ്ങനെ ഒരു രംഗം വരച്ചുകാട്ടാം എന്നൊക്കെ മനസ്സിലാക്കി തരുന്ന പാഠം!

  3. ഒരു യാചനയായിരുന്നു...

  അനുദിനം ജീർണ്ണിച്ചുവരുന്ന സമൂഹമനസാക്ഷിയ്ക്ക് നേരെ, ‘ഇനിയെങ്കിലും’... എന്ന ഒരു യാചന!

  ReplyDelete
  Replies
  1. Biju, എന്‍റെ കഥ നോക്കി പഠിക്കേണ്ടട്ടോ. ഞാന്‍ തന്നെ ആരെയൊക്കെയോ നോക്കി പഠിച്ചുകൊണ്ടിരിക്കുവ... ഹഹ..
   നിങ്ങളൊക്കെ എഴുതുന്ന സരസ ശൈലി എത്ര നോക്കി പഠിച്ചാലും എനിക്ക് വഴങ്ങൂല്ല...
   writing good humour is soemthing very difficult.

   Delete
 16. Sijoy, Sunil, Yunus, Suresh, Majeed, siyaf, ബോസ്, ശ്രദ്ധേയന്‍, ഷാനുക്ക, perumpilavian, kochumol, smitha, biju, Nikku..
  എല്ലാര്‍ക്കും നന്ദി ട്ടോ......))

  ReplyDelete
 17. അവ്യക്തമായി കണ്ട കാഴ്ച. നോക്കുംതോറും തെളിച്ച്മേറി വരുന്നു. ഒടുവില്‍ അതിലൊരാളായി മാറുന്നു.

  ReplyDelete
 18. മുത്തശ്ശിയോടൊപ്പം സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍ അറിയാതെ കടന്നു വരുന്നത് പോലെ കഥയിലേക്ക്‌ വിളക്കി ചേര്‍ത്തതോ , മാര്‍ക്വിസിന്റെ കഥാംശമുള്ളത് കൊണ്ട് സ്വാഭാവികമായി കടന്നു വന്നതോ ആയ ഫാന്റസി എലിമെന്റ് കഥയെ കൂടുതല്‍ മനോഹരമാക്കുന്നു. കഥ നന്നായോ എന്ന്‌ പുരസ്കാരം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഇഷ്ട്ടപ്പെട്ടോ എന്ന്‌ ചോദിച്ചാല്‍ വളരെയധികം. എല്ലാ കമെന്റുകളോടും ഐക്യദാര്‍ഡ്യം

  ReplyDelete
 19. കഥ ഇഷ്ടപ്പെട്ടു, ICC യില്‍ വച്ച് നടത്തിയ പ്രസംഗവും.

  ReplyDelete
 20. കഥ മനോഹരമായി
  ഫോണ്ട് മാറ്റി ആക്കി അതിന്റെ വലുപ്പവും നോര്‍മല്‍ ആക്കിയാല്‍ വായനാസുഖം കിട്ടുമായിരുന്നു ,,word Verification ഉം ഒന്ന് മാറ്റിക്കോളൂ ..:)
  വിശദാംശങ്ങള്‍ ശനിയാഴ്ച ഇറങ്ങുന്ന ഇരിപ്പിടത്തില്‍ ഉണ്ടാകും www.irippidamweekly.blogspot.com

  ReplyDelete
 21. കഥ ഇഷ്ട്ടായീട്ടോ..!
  വ്യത്യസ്ഥമായ ഈ ശൈലി ശരിക്കും ആസ്വാദ്യകരം തന്നെ.
  ആശംസകളോടെ..പുലരി

  ReplyDelete
 22. വായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി തന്സിം, കനകാംബരന്‍ & രമേശ്‌. I will change word verifcation & font.

  ReplyDelete
 23. ഒരു നാടകം കണ്ട പ്രതീതി.
  പണ്ടത്തെ നാടക പ്രവര്‍ത്തനം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നതിനാലാവാം,
  ഇതൊരു നാടകമായി അവതരിപ്പിയ്ക്കാന്‍ തോന്നുന്നു.

  ReplyDelete
 24. ടി കെ പറഞ്ഞത് ശര്യാ..
  അത് മനസ്സില്‍ വെച്ച് ഒന്നൂടെ വായിച്ചപ്പോള്‍ ഇസബെല്ല അരങ്ങില്‍..:)
  കൊള്ളാം വയനാട്ടുകാരീ.. അസ്സലായിട്ടുണ്ട്..
  ഇനിയും ഒരുപാട് എഴ്താന്‍ ഈയുള്ളവന്‍റെ ആശംസകളും, പ്രാര്‍ത്ഥനകളും....

  ഈ വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കികൂടെ..?

  ReplyDelete
 25. ഇതാരാന്ന് നോക്കാൻ വന്നതാ....അപ്പോഴല്ലേ...
  എഴുത്ത് വളരെ ഗംഭീരമായിട്ടുണ്ട്. വരാൻ വൈകിയതിലുള്ള സങ്കടമേയുള്ളൂ, സാരമില്ല. ഇനി സ്ഥിരമായി വന്നോളാം

  ReplyDelete
 26. ആദ്യം സംമാനര്‍ഹാമായ കഥക്ക്‌ അഭിനന്ദനം.

  ഇസബെല്ലക്ക് വെട്ടം കാണിച്ച ഒരു മുത്തശ്ശിയെ നമ്മളും ആഗ്രഹിക്കുന്നു. മറഞ്ഞു പോകുന്ന ഒന്നായല്ല. കൂടുതല്‍ തെളിമയോടെ പ്രകാശിപ്പാന്‍ ഒരു ബോധമായ് നയിക്കാന്‍..

  ഇഷ്ടബന്ധുക്കളില്‍ ഒരാള്‍ കൂടെന്ന സന്തോഷത്തില്‍.. കൂടുന്നു തുടര്‍ വായനയിലും. ആശംസകള്‍.!

  ReplyDelete
 27. കാടോടി കാറ്റി ലേക്ക് വഴി തെറ്റി വന്നു ഞാനും പക്ഷെ തെറ്റുന്ന വഴി യല്ലലോ ഇതിലുള്ളത് സുന്ദരമായ ഒരാഖ്യാന ശൈലിയൂടെ മനോഹരമായ ഒരു രചന നല്ല വിഷയവും ബോറടിക്കാതെ വായിച്ചു ഇനിയും വരാ ട്ടോ

  ReplyDelete
 28. Sameeran, Echmu, Kompan, ഒത്തിരി നന്ദി. വായനക്കും പ്രോത്സാഹനത്തിനും. Naammoos ആണ് എനിക്ക് എച്ച്മുവിനെ പരിചയപ്പെടുത്തിയത് ട്ടോ. ഇതിന്‍റെ സാങ്കേതികം പഠിച്ചു വരുന്നേ ഉള്ളൂ, Sameeran. Word verification എങ്ങനെയാ ഒഴിവാക്കുക?

  ReplyDelete
 29. നല്ല കഥ.
  ഒരു പുതിയ ബ്ലോഗില്‍ വരാനായല്ലോ.
  ഇനിയും വരാം.

  ReplyDelete
 30. അംഗീകാരം ലഭിച്ചതായി അറിഞ്ഞപ്പോള്‍ തന്നെ ഇവിടെ വന്നു വായിച്ചിരുന്നു. അഭിപ്രായം എഴുതാന്‍ നോക്കിയപ്പോള്‍ കമന്റ് ബോക്സ് കാണാനില്ലായിരുന്നു.... - ഇനിയിപ്പോള്‍ എന്താണു പറയുക. എല്ലാവരും പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.രചനയുടെ മികവു കൊണ്ടാണല്ലോ അംഗീകാരം ലഭിച്ചത്. അതുകൊണ്ട് രചനാമികവ് എടുത്തു പറയുന്നില്ല.

  ഒരു കാര്യം അറിയാം - ആനുകാലികങ്ങളെ വെല്ലുന്ന മികച്ച കഥകളും പുത്തന്‍ രചനാസങ്കേതങ്ങളും തേടി വായനക്കാര്‍ സൈബര്‍ എഴുത്തിടങ്ങള്‍ തേടിയെത്തുന്ന കാലം വിദൂരമല്ല.

  ReplyDelete
 31. നേരത്തേ ഞാനും ഇവിടെ വന്നിരുന്നൂ കമന്റിടാൻ അപ്പോൾ സാധിച്ചില്ലാ... അല്ലാ എന്ത് കമന്റ് പറയാനാ... കമന്റുകൾക്കപ്പുറം നിൽക്കുന്നൂ ഈ രചന... ബിംബങ്ങളുടെ സന്നിവേശവും ഫാന്റസിയുടെ സമർത്ഥമായ സങ്കലനവും,കാല്പനികതയും സമകാലിക സംഭവവും ഇഴപിരിച്ചെടുക്കാൻ കഴിയാത്ത രീതിയിലുള്ള ആഖ്യാന പാഠവവും ഈ കഥയെ മികവുറ്റതാക്കുന്നൂ.രമേശ് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ...താങ്കൾക്കെന്റെ വലിയ നമസ്കാരം....

  ReplyDelete
 32. മനോഹരമായി അവതരിപ്പിക്കുന്നു.ആകര്‍ഷകമായ ശൈലി.
  അഭിനന്ദനങ്ങള്‍,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 33. കഥയുടെ പേരും പെരുമയും കണ്ടപ്പോൾ ബുക്ക് മാർക്ക് ചെയ്തു.പക്ഷെ അപ്പോ വായിച്ചില്ല. ഫോണ്ട് തീരെച്ചെറുത്. ഇപ്പോഴും ചെറുതു തന്നെ. ctrl + + key ഉപയോഗിച്ചു വലുതാക്കി വായിച്ചു.

  അതിഗംഭീരം..!!


  ഇനിയും പോരട്ടെ ഇതു പോലെ ധാരാളം..

  ReplyDelete
 34. നന്നായിട്ടുണ്ട്, വലിയ എഴുത്തുകാരെ പരിചയമില്ലാത്തതിനാലാവാം കഥയുടെ പാതി വഴിക്ക് ആസ്വാദനം ആദ്യഭാഗം പോലെ കിട്ടാഞ്ഞത്.

  തുടരട്ടെ എഴുത്ത്
  ആശംസകള്‍

  ReplyDelete
 35. ഏകാന്തയുടെ നൂറു വര്‍ഷങ്ങളിലെ അവസാനത്തെ ഭാഗം ഉദ്വേഗത്തോടെ വായിച്ചു തീര്‍ത്ത പോലെ ഈ കഥയും അതി നിഗൂഡമായ വായനാനുഭവം തന്നു. ഒപ്പം കവിത പോലുള്ള ഭാഷയും ഹൃദ്യമായി.

  മെല്‍ക്വിയാഡിസിന്റെ ദൂരദര്‍ശിനി ആവശ്യമായി വരും വരും കാലങ്ങളിലെന്നുള്ള ഓര്‍മ്മപ്പെടുത്തലില്‍ കഥ പറഞ്ഞു തീര്‍ക്കുന്നതും ഉചിതമായി. magical realismത്തിന്റെ ന്യൂതനസങ്കേതങ്ങളെ കണ്ടെത്തുന്നതിലും വിജയിച്ചിട്ടുണ്ട്. ചിന്തകളുടെ കുതിച്ചു ചാട്ടങ്ങള്‍ എന്നും വേണമെങ്കില്‍ പറയാം. നിന്ന നില്‍പ്പില്‍ ആകാശത്തേക്കും പിന്നെ പ്രപഞ്ചത്തിലെ സകലതലങ്ങളിലേക്കും വായനക്കാരനെ എടുത്തുയര്‍ത്തുന്ന രചനകള്‍ കവിതയിലെന്നവണ്ണം സംയോജിപ്പിച്ചിട്ടുണ്ട് ഈ കഥയില്‍ ..

  ഇഷ്ടപ്പെട്ടു.. ഇനി പോസ്റ്റിടുമ്പോള്‍ അറിയിക്കുമല്ലോ... anushadoz@gmail.com...

  ഇത്തരമൊരു കഥയില്‍ ഇസബെല്ലയുടെ വീടിന്റെ ചിത്രം ഇത്ര തെളിമയോടെ കൊടുക്കേണ്ടതില്ലായെന്നു തോന്നി. ഏതാനും വാക്കുകളില്‍ കൂടി വായനക്കാരന് എറിഞ്ഞു കൊടുക്കുന്ന vague picture തന്നെ ധാരാളമാണ്. കഥയുടെ കേന്ദ്രബിന്ദുവില്‍ നിന്നുള്ള വ്യതിയാനമായി, വിമര്‍ശനപരമായി അതിനെ കണ്ടേക്കാമെന്നതിനാല്‍ സൂചിപ്പിച്ചെന്നു മാത്രം.

  കഥയും ആഖ്യാനവും അത്ഭുതപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ട് അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
  Replies
  1. ഒരുപാട് നന്ദി...! സന്ദീപ്‌ സൂചിപ്പിച്ച ആശയം ഞാന്‍ നോട്ട് ചെയ്തിട്ടുണ്ടോ. ശരിയാണ് പറഞ്ഞത്‌, ഇസബെല്ലയുടെ വീടിനെ കുറിച്ച്. ഇനിയും വേണം ഇതുപോലുള്ള അഭിപ്രായങ്ങള്‍. post indumpol ariyikkaam.

   Delete
 36. sign In ചെയ്തു settings ല്‍ പോയി comments എടുത്തു word verification എന്ന സ്ഥലത്ത് No ആക്കി Save ചെയ്യുക ,,ട്ടിം ..തീര്‍ന്നു ,,:)

  ReplyDelete
 37. ഒരു കഥ എന്നതിനുമപ്പുറം ചിന്തിച്ചു പാകപ്പെടുത്തിയെടുത്ത ഒരു പ്രതികരണം എന്ന രീതിയില്‍കൂടി ഇതിനെ കാണുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 38. വായിപ്പിക്കുന്ന എഴുത്താണ്‌.... സുന്ദരം

  ReplyDelete
 39. മേല്കിയാഡിസിനെയും അറീലിയാനോയെയും മക്കൊണ്ടയെയും എത്ര മനോഹരമായാണ് ഈ കഥയില്‍ സമനയിപ്പിചിരിക്കുന്നത് .. മനോഹരം .
  ഫാന്റസിയും റിയാലിറ്റിയും ഒക്കെ ചേര്‍ന്ന് മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ച കഥ .
  ആശംസകള്‍

  ReplyDelete
 40. Pradeep mash,Viddiman,Kompan, Rosapookkal, Chanthu Nair,chullikkaattil,Valooran, Ismail,Hashiq, nishasurabhi ആസ്വാദനത്തിനും അഭിപ്രായങ്ങള്‍ക്കും ഒരുപാടു നന്ദി.
  ഒരേ മനസ്സോടെ വായക്കപ്പെട്ടു എന്നറിയുന്നത് തന്നെ എത്ര സന്തോഷമാണ്...! ഈ പ്രോത്സാഹനങ്ങള്‍ എനിക്ക് പ്രചോദനമാണ്.

  ReplyDelete
 41. കവിത പോലെ സുന്ദരം എന്ന് ഇരിപ്പിടത്തില്‍ കണ്ടു വന്നതാണ്... ഇതിപ്പോ അതിലും സുന്ദരം എന്ന് പറയാതെ വയ്യ... ഭംഗിയായി എഴുതി... നല്ല വായന സുഖം...

  സ്നേഹാശംസകള്‍..

  ഫോണ്ട് ഇത്തിരി വലുതാക്കിയാല്‍ നന്നായിരുന്നു... പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണേ...

  ReplyDelete
 42. മനോഹരം. അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു.

  ReplyDelete
 43. നന്ദി മുല്ല & khaadu... വായനക്കും പ്രോത്സാഹനത്തിനും...
  ഫോണ്ട് വലുതാക്കാന്‍ എന്താ ചെയ്യുക? Now I have selected normal size (simple template) ആരെങ്കിലും പറഞ്ഞു തരൂ...

  ReplyDelete
 44. അഭിനന്ദനങ്ങള്‍.....,മനോഹരമായിരിക്കുന്നു ആഖ്യാനരീതി. സാധാരണമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്നത് തികച്ചും അസാധാരണമായ ഒരു അനുഭവമാക്കി തീര്‍ക്കുക ഇതാണല്ലോ ഒരു കഥാകൃത്ത്‌ ചെയ്യേണ്ടത്‌.. അങ്ങനെ നോക്കുമ്പോള്‍ ഈ വയനാട്ടുകാരി വേറിട്ട്‌ നില്‍ക്കുന്നുണ്ട്. നല്ല നല്ല കഥകള്‍ ചുരമിറങ്ങി വരട്ടെ.

  ReplyDelete
  Replies
  1. നന്ദി Manzur വായനക്കും പ്രോത്സാഹനത്തിനും...

   Delete
 45. പ്രിയപ്പെട്ട ഷീല,
  വളരെ വ്യതസ്തമായ ശൈലി...അവതരണം..!
  മനോഹരമായ ഒരു കഥ ! ശരിക്കും ഇഷ്ടമായി.
  അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 46. സ്വപ്നവും നേരിനും ഇടക്കുള്ള യാത്ര
  വരികളില്‍ ഒതുക്കമുണ്ട് ..
  ആദ്യപാദം ഇളം മഞ്ഞിന്റെ മാറിലൂടെ
  കുരെ ദൂരം കൊണ്ടു പൊയീ
  ആ അമ്മൂമ്മയും കുടിലും
  സത്യത്തില്‍ ഒരു ലോകം
  മുന്നില്‍ തുറന്നിട്ടൂ .. കണ്ണിലൂടെ ഇളം
  തണുപ്പ് ഉള്ളിലേക്കിറങ്ങി പൊയീ ..
  മനുഷ്യന്‍ ഇനിയും പഠിക്കാത്ത ചില
  സത്യങ്ങളുണ്ട് ,സ്വയം അറിയാതെ
  കണ്ണുകളടച്ചിരിക്കുന്നു ,വരാനിരിക്കുന്ന
  ഒരു ദുരന്തം മണക്കുന്നുണ്ട് വരികളില്‍
  അതിന്റെ ആകുലതകള്‍ ഭംഗിയായ് പങ്കും വച്ചു ..
  ചരിതങ്ങളുടെ പുക മറകള്‍ മുന്നിലേ നേരിനോ -
  കിനാവിനോ മുന്നിലൂടെ ഒന്നു സ്പര്‍ശിച്ചു പൊകുമ്പൊള്‍
  മനം ഇടറുന്നുണ്ട് ,ആരൊ പിന്തുടരുന്നുണ്ട് ,,
  സ്വന്തം മനസ്സ് തന്നെയാകാം ..
  നന്മ പുലരാന്‍ നമ്മുക്കും പ്രാര്‍ത്ഥിക്കാം ..
  മനസ്സിനേ കൂട്ടാന്‍ കഴിവുള്ള വരികള്‍
  ഇഷ്ടമായീ .. ആശംസകള്‍ ...

  ReplyDelete
  Replies
  1. റിനി ഭംഗിയായ് വായിച്ചെടുത്തു കഥ..
   അതിലും മനോഹരമായ്‌ എഴുതുകയും ചെയ്തിരിക്കുന്നു ...!
   ഒരുപാട് നന്ദി....!

   Delete
 47. വായന ഒഴിവാക്കാനാകാത്ത മറ്റൊരു ബ്ലോഗു കൂടി. മാജിക്‌ റിയലിസത്തിന്‍റെ മാജിക്‌ അനുഭവിച്ചു. മാര്‍ക്വേസിന്‍റെ കഥാപാത്രങ്ങളിലേക്ക് ഒരുമൂമയുടെ വരവ്. സര്‍വ്വവ്യാപിയായി ഭയപ്പാട് അദൃശ്യ സാന്നിദ്ധ്യമായി എല്ലായിടത്തുമുണ്ടല്ലോ, ചുരത്തില്‍, തണുപ്പില്‍, ഡ്രൈവറില്‍, മീശക്കാരനില്‍, പ്രഥമദര്‍ശനത്തിലെ അമ്മൂമ്മയില്‍, ഗ്രൂപ്‌ മെമ്പര്‍മാരില്‍, വയസ്സന്‍ മെമ്പറില്‍, ചെറുപ്പക്കാരന്‍റെ സാന്ത്വനത്തില്‍, അയാളുടെ ഫോണ്‍ കോളില്‍, ഭാവിയില്‍, ഡാമിന്‍റെ സുരക്ഷിതത്വത്തില്‍... എല്ലാം. അതിനു വേണ്ടിയാണ് മെകൊണ്ടോയെയും മെല്‍ക്വിയാഡിസിനെയും കൂട്ടുപിടിക്കുന്നത്‌ പോലും എന്ന് തോന്നി. അത്രമേല്‍ ഭയക്കേണ്ടതുണ്ടോ ലോകത്തെ? ഒരുപക്ഷെ ജീവിക്കുന്ന കാലം പ്രദാനം ചെയ്ത അശുഭാപ്തിയുടെ ഉല്‍പന്നമായിരിക്കാം ആ ഭയപ്പാടുകള്‍...
  ഇരുത്തംവന്ന ഒരു കഥാകാരിയുടെ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട്. ഭാവുങ്ങള്‍ സഹോദരീ.

  ReplyDelete
  Replies
  1. ഇവിടെ എത്തി വായിച്ചതിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി ആരിഫ്‌ മാഷെ. നിങ്ങളുടെയൊക്കെ നിര്‍ദ്ദേശങ്ങള്‍ വിലയേറിയതാണ്..

   Delete
 48. വായിച്ചു നന്നായിരിക്കുന്നു സമകാലിക സംഭവത്തെ ഒരു ലോകോത്തര സൃഷ്ടിയുടെ ഓർമ്മ ചേർത്ത് വെച്ച്എഴുതിയത് ഹൃദയസ്പർശിയായിഭാവുകങ്ങൾ

  ReplyDelete
 49. ഇതാണ് ബ്ലോഗ്‌ മീറ്റ്‌-നു പോകണം..ബ്ലോഗ്‌ മീറ്റ്‌-നു പോകണം..എന്ന് കാര്‍ന്നോമ്മാര് പറയുന്നത്...വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് ചിലപ്പോള്‍ മിസ്സ്‌ ചെയ്തേനെ.
  നിലവാരമുള്ള ഒരു രചന. അഭിനന്ദനപ്പൂക്കള്‍.

  ReplyDelete
 50. ഒത്തിരി നന്ദി ഷാഹിദത്ത, ശ്രീജിത്ത്‌...വായനക്കും പ്രോത്സാഹനത്തിനും.

  ReplyDelete
 51. ഞാനിത് ഇപ്പോഴാണ് കണ്ടത് ഷീലാ , നന്നായി പറഞ്ഞിരിക്കുന്നു , രചനയുടെ വൈഭവങ്ങള്‍ ഇതില്‍ ഉടനീളം കാണുന്നു
  കൂടുതല്‍ മികച്ച രചനകള്‍ക്കായി കാത്തുകൊണ്ട് ആശംസകളോടെ

  ReplyDelete
 52. മനോഹരമായ കഥ.അഭിനന്ദനങ്ങള്‍

  ReplyDelete
 53. നന്ദി sidheek ji, മുഹമ്മദ്‌ ji വായനക്കും പ്രോല്സഹനത്തിനും...

  ReplyDelete
 54. കഥയുടെ ക്രാഫ്റ്റ് സുന്ദരം.. മനോഹരം. ഈ കഥക്ക് പുരസ്കാരം കിട്ടി എന്ന്‍ ഇവിടെ കമന്റുകളില്‍ വായിച്ചു കണ്ടു. പുരസ്കാരം ഏതെന്ന് പറഞ്ഞ് കണ്ടില്ല. കഥയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മില്‍ വല്ലാത്ത അന്തരമുണ്ട്. ആദ്യ ഭാഗത്ത് തികച്ചും സാധാരണമായ ഒരു കഥയുടെ രീതികള്‍ തോന്നിപ്പിക്കുകയും രണ്ടാം പകുതിയില്‍ കഥയെ വളരെ സീരിയസ്സായി സമീപിക്കുകയും ചെയ്തതായി തോന്നി. ഒരു പക്ഷെ സന്ദീപ് പറഞ്ഞ പോലെ വീടും ചുറ്റുപാടും അനുജത്തിയും അമ്മയും എല്ലാം ചേര്‍ന്ന് കഥയുടെ കൃത്യമായ വഴിയിടത്തില്‍ നിന്നും ഒരല്പം വായനക്കാരനെ മാറ്റിയത് പോലെ.. ഒരു സീരിയസ് വായനയിലേക്ക് വായനക്കാരനെ ആദ്യമേ നയിക്കാന്‍ കഴിഞ്ഞില്ലേ എന്നൊരു സംശയം. പക്ഷെ കഥ മുത്തശ്ശിയെ കാണുമ്പോള്‍ മുതല്‍ ഭംഗിയായി. അതേ ടെമ്പോ ആദ്യമേ നിലനിര്‍ത്താമായിരുന്നു എന്ന് തോന്നി. (അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ ..ഹി..ഹി) ഇനിയും വരാം. അതിനുള്ള തരികിടകള്‍ ചെയ്ത് വെച്ച് തല്‍കാലം പോകുന്നു

  ReplyDelete
  Replies
  1. മനോ .. നല്ല വിലയിരുത്തലുകള്‍ക്ക് നന്ദി. ശ്രദ്ധയോട്‌ കഥയെ സമീപിച്ചല്ലോ. ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ എഴുത്ത് നന്നാകുവാന്‍ കാരണമാകും.

   പുരസ്കാരം- 2012 le ദോഹയിലെ സമന്വയം സാഹിത്യ പുരസ്കാരമാണ് ലഭിച്ചത്. ദോഹയിലെ എഴുത്തുകാരില്‍ നിന്ന് മല്‍സരത്തിനു കിട്ടിയ രചനകള്‍ പ്രശസ്തരായ എഴുത്തുകാര്‍ (സി രാധാകൃഷ്ണന്‍, കെ ആര്‍ മീര, ബെന്യാമിന്‍) അടങ്ങിയ ജൂറി വിലയിരുത്തി. ഈ ജനുവരിയാലായിരുന്നു.

   Delete
 55. ഈ എഴുത്തിനെ വര്‍ണ്ണിക്കാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ലായെന്നത്‌,
  എന്റെ അറിവിലെ പരിമിതിയായി പരിഗണിക്കുക.
  ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
  ആശംസകളോടെ.

  ReplyDelete
  Replies
  1. ഒരുപാട് നന്ദി അശ്രെഫ്ജി...
   എനിക്കറിയാത്തത് താങ്കള്‍ക്കറിയാം... അറിവുകള്‍ പരസ്പരം പകരാം...
   aashamsakal..

   Delete
 56. ഈ കഥക്ക് എഴുതാന്‍ എനിക്ക് കമന്റ്‌ ഇല്ല ....

  ഈ വലിയ എഴുത്തിന് എന്നിലെ ചെറിയ വായനക്കാരന്റെ ഹാട്സ് ഓഫ്‌ ..

  അവാര്‍ഡ്‌ അര്‍ഹിക്കുന്ന എഴുത്ത്. ആശംസകള്‍.
  (പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ അയക്കാന്‍ മറക്കരുത് )

  ReplyDelete
  Replies
  1. വേണുഗോപാല്‍ജി... ഞാനും നിങ്ങളെപ്പോലെ തന്നെയേ ഉള്ളൂ. ചിലപ്പോള്‍ അനുഭവങ്ങളിലും എഴുത്തിലും ഒപ്പം പോലും എത്തുകയില്ലാട്ടോ. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി....
   puthiya posts ariyikkaam...

   Delete
 57. ഷീലാഭായ് നമിച്ചിരിക്കുന്നൂ...
  യഥാർത്ഥ്യത്തിന്റേയും സ്വപ്നത്തിന്റെയുമൊക്കെ ഇടയിൽ കൂടി വായനക്കരെ നടത്തിച്ചിരിക്കുന്നു,അതും ലോക ക്ലാസ്സിക്കുകളുടെ ചുവടുകൾക്ക് പിന്നാലെ..

  ReplyDelete
  Replies
  1. ഒത്തിരി നന്ദി മുരളി വന്നതിനും വായിച്ചതിനും...
   ഭാവുകങ്ങള്‍ നേരുന്നു...

   Delete
 58. കാലത്തിന്റെ മറുവശം കാണേണ്ട ദൂരദര്‍ശിനി വായനക്കാര്‍ക്ക് കൊടുത്തിട്ട് പോയിയല്ലേ? എനിക്കതിലൂടെ നോക്കാന്‍ പേടിയാണ്.

  ReplyDelete
 59. ബൂലോകത്തേയ്ക്ക് വൈകിയാണെങ്കിലും സ്വാഗതം നേരുന്നു.

  കൂടുതല്‍ എഴുതുക, ആശംസകള്‍!

  ReplyDelete
 60. പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 61. ഒരു പാട് കേട്ടിരുന്നു കഥയെക്കുറിച്ച്.വായിച്ചത് ഇന്നാണ്.
  കഥാസമാഹാരത്തിന്‍റെ ആസ്വാദനവും വായിച്ചിരുന്നു.
  കഥ വളരെയേറെ ഇഷ്ടമായി. നിരൂപണത്തിന് ഞാന്‍ ആളല്ല. :)
  സ്നേഹം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും.

  ReplyDelete